Thursday, August 4, 2011

മമ ഗുരുവേ............

ഗജമുഖനേ ശ്രീ ഗണേശാ
ഗജാനനാ വിഘ്നേശ്വരാ
സകലജഗത്തിനും സദ്ഗുരു നീയേ
അഭയം തരൂ മത്ഗുരുവേ....
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
വാഴപ്പിള്ളിയില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
ഒരു നറുപുഞ്ചിയോടെ നീ കാത്തു നില്‍പ്പൂ
തിരുകോവില്‍ വലം വച്ചു
തിരുമുമ്പില്‍ വന്നു നില്‍ക്കെ
അഭിഷേക പ്രസാദമായി നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
നിന്‍ തിരുമുമ്പില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
അരപ്പണം അപ്പവുമായി നീ കാത്തു നില്‍പ്പൂ
തിരുമുഖം ദര്‍ശിച്ചു
അടിയനെ ദക്ഷിണയും വച്ചു
നിറൊഞ്ഞൊരീ ഹൃദയത്തില്‍ നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)

തിരുവാഴപ്പിള്ളിയിലെ ഗണനായകാ...


തിരുവാഴപ്പിള്ളിയില്‍ അമരുന്ന ദേവനേ
തിരുമുന്പിലെത്തി ഞാന്‍ തൊഴുതു നില്‍ക്കുന്നേന്‍..
ഒരു കറുകമാലയും നേദിച്ചു കണ്‍നിറഞ്ഞു
ഒരു വരം തേടി ഞാന്‍ തവപാദ സന്നിധിയില്‍....
ഗണപതിയേ.......ഭഗവാനേ..... (തിരുവാഴപ്പിള്ളിയില്‍)
ജന്‍മങ്ങളേറെയായ് ദാഹിച്ചു വലഞ്ഞു
കര്‍മ്മബന്ധങ്ങളാല്‍ പിടഞ്ഞു വീണു
ഇനിയെനിക്കില്ലൊരാശ്രയം നീയില്ലാതെ
ഇനിയെനിക്കില്ലൊരു മോക്ഷവും നീയില്ലാതെ
ഗനമുഖനേ........ഗുണനിധിയേ....
ഇനി ഞാനില്ലാ നീയില്ലാതെ... (തിരുവാഴപ്പിള്ളിയില്‍)
ശാപഭാരത്താല്‍ ബന്ധനവും പേറി
ജീവിത ദുരിത കറ്റലും താണ്ടി
നിന്‍ പാദര്‍ച്ചിതമാമെന്‍ മുജ്ജന്‍മ ദുഖങ്ങള്‍
സകലതും മറന്നു ഞാന്‍ ദക്ഷിണയും വച്ചു
ഗുരുനാതാഅ............ഗുണഗുരുവേ.............
നിന്‍ തിരു മുന്നില്‍ തൊഴുതു നിന്നു....(തിരുവാഴപ്പിള്ളിയില്‍)

Wednesday, June 15, 2011

നിനക്കായ് പാടാം ഞാന്‍...



എത്ര രാഗങ്ങള്‍ പാടി ഞാനിന്നും
നിനക്കുറങ്ങാന്‍ മാത്രമായി
എത്രയുമ്മകള്‍ നല്‍കി ഞാനിന്നും
നിനക്കുണരാന്‍ മാത്രമായി
തങ്കമേ....... എന്‍ മോഹമേ......
പാടൂ നീ നിന്‍ പ്രണയഗാനം....(എത്ര.....)
പൂമുഖപ്പടിയില്‍ കാറ്റുതലോടിയ
കുങ്കുമപ്പൂവൊന്നടര്‍ന്നു വീഴ്കേ(2)
ഓടിയെടുക്കാന്‍ മറന്നുപോയ് നിന്നു ഞാന്‍
നിന്‍ സ്പര്‍ശമേറ്റൊരു പൂവായ്
നിന്‍ തല്‍പ്പത്തിലേയ്ക്കടര്‍ന്നു വീണു....(എത്ര.....)
ഇന്നലെ രാവില്‍ നിന്നെയുണര്‍ത്തി
ഞാനൊരുക്കിയ കണി നിനക്കു നേദിക്കേ(2)
കൊഞ്ചലുമായി വന്നു നീ അരികില്‍ നിന്നു
മറ്റൊരു കണിയായ് ഞാന്‍
നിന്‍ മന്ദഹാസത്തിലലിഞ്ഞു ചേര്‍ന്നു..(എത്ര....)

Tuesday, June 7, 2011

നീയെന്നും എന്‍റേതല്ലേ....




Female)എത്ര ജന്മങ്ങളായി കാത്തിരുന്നു
നീ പോലുമറിയാതെ നോറ്റിരുന്നു
കാതോരം പാടാം നീലാംബരി
കരളോരം ചേരാം മൃദു നൊമ്പരം
അരികത്തായ് നിന്നിട്ടും അറിഞ്ഞില്ല നീ
എന്‍ പ്രണയാര്‍ദ്രമാം ഹൃദയഗാനം....(എത്ര...)
(Female)നീയിട്ട പ്രേമാര്‍ദ്ര രാഗങ്ങളൊക്കെയും
മറ്റൊരു ഗാനത്തിനെന്നറിഞ്ഞില്ലല്ലോ...(2)
തംബുരു പാടുവാന്‍ തന്നപ്പഴൊക്കെയും
നിനക്കെന്നിലലിയാനെന്നോര്‍ത്തുപോയ് ഞാന്‍....
(Male)നീയെന്‍ രാജഹംസമല്ലേ...
നീയെന്‍റെ ജീവന്‍റെ ജീവനല്ലേ....(എത്ര..........Female))
(Male)ഞാന്‍ തന്ന പ്രണയാര്‍ദ്ര പുഷ്പങ്ങളേല്‍ക്കാതെ
ദൂരെ ദൂരെ മറഞ്ഞോ മണിമുകിലുകള്‍....(2)
എത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
നീയതു കാണാതെ എങ്ങോ പോയ് മറഞ്ഞോ...
(Female)നീയെന്‍റെ രാഗ ദേവനല്ലേ...
നീയെന്‍റെ ജന്മത്തിന്‍ അര്‍ത്ഥമല്ലേ.......(എത്ര........Male & Female))

Saturday, May 28, 2011

പറയാമെന്‍ പ്രണയം.


പറയാതെ പറഞ്ഞു ഞാന്‍ എന്‍ നൊമ്പരം
അറിയാതെ കണ്ടു ഞാന്‍ നിന്‍ മാനസം
ഓരോരോ മാത്രകള്‍ ഉതിര്‍ന്നു വീഴുമ്പോഴും(2)
കനവില്‍ എന്നും നീ മാത്രം....
ഓര്‍മ്മയുണ്ടോ നിനക്കോര്‍മ്മയുണ്ടോ.... (പറയാതെ...)

ഓര്‍മ്മയുണ്ടോ നിനക്കായിടനാഴികള്‍
ആദ്യമായി പ്രണയം പങ്കിട്ട നാളുകള്‍
പൂത്തു നില്‍ക്കുന്നൊരാ ചെമ്പകപ്പൂങ്കുല(2)
കൈനീട്ടിയൊടിച്ചതും നിനക്കു നേദിച്ചതും
ഓര്‍മ്മയുണ്ടോ നിനക്കോര്‍മ്മയുണ്ടോ....(പറയാതെ)

ഓര്‍മ്മയുണ്ടോ നിനക്കാ മരത്തോപ്പുകള്‍
ആദ്യമായി പ്രണയം നല്‍കിയ നാളുകള്‍
പൂത്തുനില്‍ക്കുന്നൊരാ മഞ്ഞ മരത്തോപ്പില്‍(2)
നിന്നെ തിരഞ്ഞതും ആര്‍ത്തു ചിരിച്ചതും
ഓര്‍മ്മയുണ്ടോ നിനകോര്‍മ്മയുണ്ടോ..(പറയാതെ..)

Wednesday, May 25, 2011

മഴയുടെ രാഗം



മഴയ്ക്കുമുണ്ടൊരു രാഗം
സാന്ദ്രമായൊരു താളം
നിനക്കുമുണ്ടൊരു നാണം
എന്‍റെ മധുര വികാരം
നെയ്യാമ്പല്‍പ്പൂക്കളില്‍ കണ്ടു ഞാന്‍
നിന്‍ മുഖം എന്‍ പ്രിയേ... (മഴയ്ക്ക്..)
ഓരോ പാട്ടു ഞാന്‍ മൂളുമ്പോഴും
അറിയാതെ നിന്‍ സ്വരമോര്‍മ്മ വരും
ഓരോ പൂവിലും നിന്‍ മുഖമെന്നും
അറിയാതെ കണി കണ്ടിന്നുണരും ഞാന്‍
എന്‍ പ്രണയം ഞാന്‍ നല്‍കിടാം
എന്‍ പ്രിയേ എന്നരികില്‍ വന്നിടുമെങ്കില്‍... (മഴയ്ക്ക്...)
ഓരോ പൂമുത്തു കോര്‍ക്കുമ്പോഴും
അറിയാതെ നിന്‍ ചിരിയോര്‍മ്മ വരും
ഓരോ നിലാവിലും നിന്‍മുഖമെന്നും
അറിയാതെ കിനാവുകണ്ടുറങ്ങും ഞാന്‍
എന്‍ ഗാനം ഞാന്‍ നല്‍കിടാം
എന്‍ പ്രിയേ എന്നില്‍ നീ ശ്രുതിയായി പറ്റരുമെങ്കില്‍.. (മഴയ്ക്ക്..)

Tuesday, May 24, 2011

മഞ്ഞിന്‍റെ കുളിരില്‍



മഞ്ഞിനു കുളിരുണ്ടെന്നറിഞ്ഞു ഞാനിന്നു
മൌനത്തിന്‍ മധുരവുമറിഞ്ഞു.
പൂവിനു മണമുണ്ടെന്നറിഞ്ഞു
ഞാന്‍ കാറ്റിനു സുഗന്ധമുണ്ടെന്നറിഞ്ഞു. (മഞ്ഞിനു..)

കുളിരാര്‍ന്നൊരീ രാവില്‍ നിന്നേ കിനാക്കണ്ട്
ഈ ജനലഴികളില്‍ തൊട്ടു ഞാന്‍
ദൂരേയ്ക്കു നോക്കിയിരുന്നു,
അകലേ കാണുന്ന അമ്പിളിത്തെല്ലെന്നേ
അറിയാതെ നോക്കി ചിരിച്ചു
അറിയാതെ നോക്കി ചിരിച്ചു.. ( മഞ്ഞിനു..)

മഴയായ് പെയ്യുന്ന മഞ്ഞിന്‍ കണങ്ങളില്‍
നിന്‍ മുഖം ഞാനിന്നു കണ്ടു...
ആലസ്യമിയന്നുണരുന്ന വേളയില്‍
അറിയാതെ നിന്‍ സ്പര്‍ശമറിഞ്ഞു,
നിന്‍ മുഖം തിരയവേ
കള്ളക്കാറ്റെന്നെ കളിയാക്കി ചിരിച്ചു
കാറ്റെന്നെ കളിയാക്കി ചിരിച്ചു..( മഞ്ഞിനു..)

Sunday, May 22, 2011

കുഞ്ഞിനോട്...


താമരപ്പൂവില്‍ നിന്നുമേതോ
താരാട്ടുപാട്ടിന്നുയിര്‍ കൊണ്ടു
കാതരമായിന്നു പാടിയുറക്കാ-
മെന്‍ ആരോമല്‍ പൂങ്കുരുന്നേയുറങ്ങ്.
പാടിപ്പതിഞ്ഞൊരു രാഗങ്ങളേറെ
യുണ്ടാവോളമതു ഞാന്‍ പാടിത്തരാം
കുഞ്ഞേയുറങ്ങെന്‍ ചെന്താമരക്കണ്ണേ
നീയതു കേട്ടുറങ്ങുറങ്ങ്. (താമര...)

എത്ര നാളമ്മ കാത്തിരുന്നൂ
നിനക്കന്നമൂട്ടാനീ കൈവിരലാല്‍
നിന്നേ തലോടാനും ചാരത്തു ചേര്‍കാനും
എത്ര ജന്‍മങ്ങളായി ഓര്‍ത്തിരിപ്പൂ.. ( താമര)

എന്നു വളരും നീ എന്‍ മകനേ
എന്‍ ചാരത്തണഞ്ഞൊരു പാട്ടു മൂളാന്‍
വര്‍ഷങ്ങള്‍ തപം ചെയ്തു
കാത്തിരുന്നീടാം ഞാന്‍
ഒരു നാള്‍ നീയമ്മയ്ക്കൊപ്പമെത്താന്‍... ( താമര..)

Saturday, May 21, 2011

ശ്രീഭദ്രേ ദേവി ശ്രീപോര്‍ക്കലി


ശ്രീഭദ്രേ ദേവി ശ്രീപോര്‍ക്കലി
ആശ്രയം നീ തന്നെ തായേ
ജീവിതമാകും നീരാഴിയില്‍ മുങ്ങി
നീയാം മണി മുത്തു തേടീ ഞാന്‍.... നീയാം മണി മുത്തു തേടീ(ശ്രീഭദ്രേ...)

ഗായത്രിയാം നിന്‍ ഉടല്‍കൊണ്ടു ഞാനെന്‍റെ
പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞു
നീയാം ഗംഗയില്‍ മുങ്ങി നിവരുമ്പോള്‍
നിരവധി പുണ്യത്തിന്‍ ഫലമറിഞ്ഞു.... ജന്‍മ പുണ്യത്തിന്‍ ഫലമറിഞ്ഞു(ശ്രീഭദ്രേ...)

യക്ഷിയാം സഖിയുമായി നീ കുടിയിരിക്കുന്ന
അമ്പലമിന്നെന്‍റെ മാനസമായ്
കണ്ണനും ശങ്കരനും ചേരുമ്പോളവിടം
അനവധി പുണ്യത്തിന്‍ ഇടമല്ലയോ... ജന്‍മ പുണ്യത്തിന്‍ ഇടമല്ലയോ... (ശ്രീഭദ്രേ...)