മഴയ്ക്കുമുണ്ടൊരു രാഗം
സാന്ദ്രമായൊരു താളം
നിനക്കുമുണ്ടൊരു നാണം
എന്‍റെ മധുര വികാരം
നെയ്യാമ്പല്‍പ്പൂക്കളില്‍ കണ്ടു ഞാന്‍
നിന്‍ മുഖം എന്‍ പ്രിയേ... (മഴയ്ക്ക്..)
ഓരോ പാട്ടു ഞാന്‍ മൂളുമ്പോഴും
അറിയാതെ നിന്‍ സ്വരമോര്‍മ്മ വരും
ഓരോ പൂവിലും നിന്‍ മുഖമെന്നും
അറിയാതെ കണി കണ്ടിന്നുണരും ഞാന്‍
എന്‍ പ്രണയം ഞാന്‍ നല്‍കിടാം
എന്‍ പ്രിയേ എന്നരികില്‍ വന്നിടുമെങ്കില്‍... (മഴയ്ക്ക്...)
ഓരോ പൂമുത്തു കോര്‍ക്കുമ്പോഴും
അറിയാതെ നിന്‍ ചിരിയോര്‍മ്മ വരും
ഓരോ നിലാവിലും നിന്‍മുഖമെന്നും
അറിയാതെ കിനാവുകണ്ടുറങ്ങും ഞാന്‍
എന്‍ ഗാനം ഞാന്‍ നല്‍കിടാം
എന്‍ പ്രിയേ എന്നില്‍ നീ ശ്രുതിയായി പറ്റരുമെങ്കില്‍.. (മഴയ്ക്ക്..)
പ്രണയത്തിനും അതിന്റെ സുഖത്തിനും നൊമ്പരത്തിനും പിന്നെ വിരഹത്തിനും ഒക്കെ എന്നും സാക്ഷിയായി ആ മഴ അങ്ങിനെ അങ്ങിനെ....
ReplyDeletegood lyrics....music cheyyanno..??njan shyam a musician [up coming music director]
ReplyDeleteആശംസകള്‍
ReplyDeleteits already in the hand of an album team.
ReplyDelete"പ്രണയം മഴ പോലെയാണ്.....
ReplyDeleteഎപ്പോഴോ വന്നു മനസ്സിനെ തലോടി ഒരു വേദന സമ്മാനിച്ച് എവിടെക്കോ പോകുന്നു...."