Tuesday, April 17, 2012

യദുകുല രാധേ


പുഴയരുകില്‍ കടമ്പിന്‍റെ ചോട്ടില്‍
ഓടക്കുഴലൂതി നിന്നെ വിളിച്ചതാര്...
പൂവിനെ തഴുകിയ മഞ്ഞിന്‍ കണമോ
താമര വിടര്‍ത്തുന്നൊരാദിത്യനോ...
പറയൂ... നീ യദുകുല രാധേ.... (പുഴയരുകില്‍ ...)
ഹിമകണമിന്നൊരു കഥയെഴുതീ
ആ കാവ്യമാകെ നീ വരികളായി(2)
നിന്‍റെ ആഴങ്ങളില്‍ ഉരുകി മറഞ്ഞൊരു
കണ്ണനെ കാണാതെ നീ നടന്നു
കണ്‍കള്‍ തളര്‍ന്നു നീ പെയ്തു നിന്നു....(പുഴയരുകില്‍ ...)
മന്ദസമീരനൊരു പാട്ടുപാടി
ആ പാട്ടിലാകെ നീ താളമായി(2)
നിന്‍രെ സ്വപ്നങ്ങളില്‍ അലിഞ്ഞു ചേര്‍ന്നൊരു
കണ്ണനെ തിരഞ്ഞു നീ നടന്നു
മൊഴികള്‍ ഇടറി നീ വാടി നിന്നു... (പുഴയരുകില്‍ ...)

Monday, April 16, 2012

ഒരു കൊച്ചു പൂവിന്‍റെ പാട്ട്

ഒരു കൊച്ചു പൂവിന്‍റെ പാട്ട്
ഞാനിന്നു കേള്‍ക്കുന്ന താരാട്ട്
പകലിലെ നിദ്ര തന്‍ ആഴം മറന്നു
ഇരവിന്‍റെ സ്വപ്നമലിഞ്ഞ പാട്ട്
ഇരുളിന്‍റെ താളം പതിഞ്ഞ പാട്ട് (ഒരു കൊച്ചു...)
എന്തോ സ്വകാര്യമായ് മെല്ലെപ്പറഞ്ഞു നീ
എന്‍റെ നെഞ്ചിന്‍ ദ്രുതതാളമായി
എന്നോ കേട്ടു മറന്നൊരു താരാട്ട്
നിന്‍ ശബ്ദവീചിതന്‍ താളമായി
എന്നിലോര്‍മ്മകള്‍ താരാട്ടു പോലെയായി (ഒരു കൊച്ചു...)
ഏതോ രാവിന്‍റെ മന്ദസ്മിതമായി നീ
എന്‍റെ രാഗത്തിന്‍ മൃദുഭാവമായി
എന്തോ പറഞ്ഞൂ മറന്നു ഞാന്‍
നിന്‍ മൊഴികളെന്‍ ഹൃദയസ്പന്ധമായി
നിന്‍റെ ഓര്‍മ്മകള്‍ സ്വപ്നങ്ങള്‍ പോലെയായി..( ഒരു കൊച്ചു....)