Tuesday, May 24, 2011

മഞ്ഞിന്‍റെ കുളിരില്‍



മഞ്ഞിനു കുളിരുണ്ടെന്നറിഞ്ഞു ഞാനിന്നു
മൌനത്തിന്‍ മധുരവുമറിഞ്ഞു.
പൂവിനു മണമുണ്ടെന്നറിഞ്ഞു
ഞാന്‍ കാറ്റിനു സുഗന്ധമുണ്ടെന്നറിഞ്ഞു. (മഞ്ഞിനു..)

കുളിരാര്‍ന്നൊരീ രാവില്‍ നിന്നേ കിനാക്കണ്ട്
ഈ ജനലഴികളില്‍ തൊട്ടു ഞാന്‍
ദൂരേയ്ക്കു നോക്കിയിരുന്നു,
അകലേ കാണുന്ന അമ്പിളിത്തെല്ലെന്നേ
അറിയാതെ നോക്കി ചിരിച്ചു
അറിയാതെ നോക്കി ചിരിച്ചു.. ( മഞ്ഞിനു..)

മഴയായ് പെയ്യുന്ന മഞ്ഞിന്‍ കണങ്ങളില്‍
നിന്‍ മുഖം ഞാനിന്നു കണ്ടു...
ആലസ്യമിയന്നുണരുന്ന വേളയില്‍
അറിയാതെ നിന്‍ സ്പര്‍ശമറിഞ്ഞു,
നിന്‍ മുഖം തിരയവേ
കള്ളക്കാറ്റെന്നെ കളിയാക്കി ചിരിച്ചു
കാറ്റെന്നെ കളിയാക്കി ചിരിച്ചു..( മഞ്ഞിനു..)

No comments:

Post a Comment