Saturday, May 21, 2011

ശ്രീഭദ്രേ ദേവി ശ്രീപോര്‍ക്കലി


ശ്രീഭദ്രേ ദേവി ശ്രീപോര്‍ക്കലി
ആശ്രയം നീ തന്നെ തായേ
ജീവിതമാകും നീരാഴിയില്‍ മുങ്ങി
നീയാം മണി മുത്തു തേടീ ഞാന്‍.... നീയാം മണി മുത്തു തേടീ(ശ്രീഭദ്രേ...)

ഗായത്രിയാം നിന്‍ ഉടല്‍കൊണ്ടു ഞാനെന്‍റെ
പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞു
നീയാം ഗംഗയില്‍ മുങ്ങി നിവരുമ്പോള്‍
നിരവധി പുണ്യത്തിന്‍ ഫലമറിഞ്ഞു.... ജന്‍മ പുണ്യത്തിന്‍ ഫലമറിഞ്ഞു(ശ്രീഭദ്രേ...)

യക്ഷിയാം സഖിയുമായി നീ കുടിയിരിക്കുന്ന
അമ്പലമിന്നെന്‍റെ മാനസമായ്
കണ്ണനും ശങ്കരനും ചേരുമ്പോളവിടം
അനവധി പുണ്യത്തിന്‍ ഇടമല്ലയോ... ജന്‍മ പുണ്യത്തിന്‍ ഇടമല്ലയോ... (ശ്രീഭദ്രേ...)

1 comment:

  1. ഭക്തിരസം തുളുമ്പുന്ന നല്ല വരികൾ..

    ട്യൂൺ ചെയ്താൽ നല്ലൊരു ഭക്തിഗാനമാകും തീർച്ച...

    ശ്രീപോർക്കലീ ദേവീ കടാക്ഷം എന്നും അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    ReplyDelete