പറയാതെ പറഞ്ഞു ഞാന്‍ എന്‍ നൊമ്പരം
അറിയാതെ കണ്ടു ഞാന്‍ നിന്‍ മാനസം
ഓരോരോ മാത്രകള്‍ ഉതിര്‍ന്നു വീഴുമ്പോഴും(2)
കനവില്‍ എന്നും നീ മാത്രം....
ഓര്‍മ്മയുണ്ടോ നിനക്കോര്‍മ്മയുണ്ടോ.... (പറയാതെ...)
ഓര്‍മ്മയുണ്ടോ നിനക്കായിടനാഴികള്‍
ആദ്യമായി പ്രണയം പങ്കിട്ട നാളുകള്‍
പൂത്തു നില്‍ക്കുന്നൊരാ ചെമ്പകപ്പൂങ്കുല(2)
കൈനീട്ടിയൊടിച്ചതും നിനക്കു നേദിച്ചതും
ഓര്‍മ്മയുണ്ടോ നിനക്കോര്‍മ്മയുണ്ടോ....(പറയാതെ)
ഓര്‍മ്മയുണ്ടോ നിനക്കാ മരത്തോപ്പുകള്‍
ആദ്യമായി പ്രണയം നല്‍കിയ നാളുകള്‍
പൂത്തുനില്‍ക്കുന്നൊരാ മഞ്ഞ മരത്തോപ്പില്‍(2)
നിന്നെ തിരഞ്ഞതും ആര്‍ത്തു ചിരിച്ചതും
ഓര്‍മ്മയുണ്ടോ നിനകോര്‍മ്മയുണ്ടോ..(പറയാതെ..)