Tuesday, September 25, 2012

നീന്‍ മിഴികള്‍



നീന്‍ മിഴികള്‍ കഥകളുണരും നീര്‍ച്ചോലയായ്
നിന്‍ മൊഴികള്‍ കവിതപാടും നീലത്തടാകമായ്
ആരും കാണാതെ നീയുള്ളില്‍ സൂക്ഷിച്ച
വരികളെന്‍റെ നാദത്തിനു മാത്രമായി...

പണ്ടൊരു രാവില്‍ മൌനത്തിന്‍ തണുപ്പില്‍
ഏകയായ് ഞാന്‍ നിന്നെ കാത്തു നില്‍ക്കേ,
പാടാത്ത രാഗങ്ങളേറെ നീ പാടി
അന്നെനിക്കുറങ്ങാന്‍ മാത്രമായി

നേര്‍ത്തൊരു മഴയില്‍ നോവിന്‍റെ ചിറകില്‍
ഏകാന്തമായ് ഞാന്‍ നിന്നെയോര്‍ത്തു നില്‍ക്കേ
തഴുകി തലോടി നീ ചേര്‍ത്തു നിര്‍ത്തി
ഇന്നെന്നെയരികേ ചേര്‍ത്തുറക്കീ

Tuesday, April 17, 2012

യദുകുല രാധേ


പുഴയരുകില്‍ കടമ്പിന്‍റെ ചോട്ടില്‍
ഓടക്കുഴലൂതി നിന്നെ വിളിച്ചതാര്...
പൂവിനെ തഴുകിയ മഞ്ഞിന്‍ കണമോ
താമര വിടര്‍ത്തുന്നൊരാദിത്യനോ...
പറയൂ... നീ യദുകുല രാധേ.... (പുഴയരുകില്‍ ...)
ഹിമകണമിന്നൊരു കഥയെഴുതീ
ആ കാവ്യമാകെ നീ വരികളായി(2)
നിന്‍റെ ആഴങ്ങളില്‍ ഉരുകി മറഞ്ഞൊരു
കണ്ണനെ കാണാതെ നീ നടന്നു
കണ്‍കള്‍ തളര്‍ന്നു നീ പെയ്തു നിന്നു....(പുഴയരുകില്‍ ...)
മന്ദസമീരനൊരു പാട്ടുപാടി
ആ പാട്ടിലാകെ നീ താളമായി(2)
നിന്‍രെ സ്വപ്നങ്ങളില്‍ അലിഞ്ഞു ചേര്‍ന്നൊരു
കണ്ണനെ തിരഞ്ഞു നീ നടന്നു
മൊഴികള്‍ ഇടറി നീ വാടി നിന്നു... (പുഴയരുകില്‍ ...)

Monday, April 16, 2012

ഒരു കൊച്ചു പൂവിന്‍റെ പാട്ട്

ഒരു കൊച്ചു പൂവിന്‍റെ പാട്ട്
ഞാനിന്നു കേള്‍ക്കുന്ന താരാട്ട്
പകലിലെ നിദ്ര തന്‍ ആഴം മറന്നു
ഇരവിന്‍റെ സ്വപ്നമലിഞ്ഞ പാട്ട്
ഇരുളിന്‍റെ താളം പതിഞ്ഞ പാട്ട് (ഒരു കൊച്ചു...)
എന്തോ സ്വകാര്യമായ് മെല്ലെപ്പറഞ്ഞു നീ
എന്‍റെ നെഞ്ചിന്‍ ദ്രുതതാളമായി
എന്നോ കേട്ടു മറന്നൊരു താരാട്ട്
നിന്‍ ശബ്ദവീചിതന്‍ താളമായി
എന്നിലോര്‍മ്മകള്‍ താരാട്ടു പോലെയായി (ഒരു കൊച്ചു...)
ഏതോ രാവിന്‍റെ മന്ദസ്മിതമായി നീ
എന്‍റെ രാഗത്തിന്‍ മൃദുഭാവമായി
എന്തോ പറഞ്ഞൂ മറന്നു ഞാന്‍
നിന്‍ മൊഴികളെന്‍ ഹൃദയസ്പന്ധമായി
നിന്‍റെ ഓര്‍മ്മകള്‍ സ്വപ്നങ്ങള്‍ പോലെയായി..( ഒരു കൊച്ചു....)

Thursday, August 4, 2011

മമ ഗുരുവേ............

ഗജമുഖനേ ശ്രീ ഗണേശാ
ഗജാനനാ വിഘ്നേശ്വരാ
സകലജഗത്തിനും സദ്ഗുരു നീയേ
അഭയം തരൂ മത്ഗുരുവേ....
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
വാഴപ്പിള്ളിയില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
ഒരു നറുപുഞ്ചിയോടെ നീ കാത്തു നില്‍പ്പൂ
തിരുകോവില്‍ വലം വച്ചു
തിരുമുമ്പില്‍ വന്നു നില്‍ക്കെ
അഭിഷേക പ്രസാദമായി നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)
നിന്‍ തിരുമുമ്പില്‍ ഞാനെത്തി നില്‍ക്കുമ്പോള്‍
അരപ്പണം അപ്പവുമായി നീ കാത്തു നില്‍പ്പൂ
തിരുമുഖം ദര്‍ശിച്ചു
അടിയനെ ദക്ഷിണയും വച്ചു
നിറൊഞ്ഞൊരീ ഹൃദയത്തില്‍ നീ തെളിഞ്ഞു നില്‍പ്പൂ
ഗണപതി ശ്രീ ഗണപതി
ശ്രീശ്രീഗണപതി ഗജവദനാ... (ഗജമുഖനേ...)

തിരുവാഴപ്പിള്ളിയിലെ ഗണനായകാ...


തിരുവാഴപ്പിള്ളിയില്‍ അമരുന്ന ദേവനേ
തിരുമുന്പിലെത്തി ഞാന്‍ തൊഴുതു നില്‍ക്കുന്നേന്‍..
ഒരു കറുകമാലയും നേദിച്ചു കണ്‍നിറഞ്ഞു
ഒരു വരം തേടി ഞാന്‍ തവപാദ സന്നിധിയില്‍....
ഗണപതിയേ.......ഭഗവാനേ..... (തിരുവാഴപ്പിള്ളിയില്‍)
ജന്‍മങ്ങളേറെയായ് ദാഹിച്ചു വലഞ്ഞു
കര്‍മ്മബന്ധങ്ങളാല്‍ പിടഞ്ഞു വീണു
ഇനിയെനിക്കില്ലൊരാശ്രയം നീയില്ലാതെ
ഇനിയെനിക്കില്ലൊരു മോക്ഷവും നീയില്ലാതെ
ഗനമുഖനേ........ഗുണനിധിയേ....
ഇനി ഞാനില്ലാ നീയില്ലാതെ... (തിരുവാഴപ്പിള്ളിയില്‍)
ശാപഭാരത്താല്‍ ബന്ധനവും പേറി
ജീവിത ദുരിത കറ്റലും താണ്ടി
നിന്‍ പാദര്‍ച്ചിതമാമെന്‍ മുജ്ജന്‍മ ദുഖങ്ങള്‍
സകലതും മറന്നു ഞാന്‍ ദക്ഷിണയും വച്ചു
ഗുരുനാതാഅ............ഗുണഗുരുവേ.............
നിന്‍ തിരു മുന്നില്‍ തൊഴുതു നിന്നു....(തിരുവാഴപ്പിള്ളിയില്‍)

Wednesday, June 15, 2011

നിനക്കായ് പാടാം ഞാന്‍...



എത്ര രാഗങ്ങള്‍ പാടി ഞാനിന്നും
നിനക്കുറങ്ങാന്‍ മാത്രമായി
എത്രയുമ്മകള്‍ നല്‍കി ഞാനിന്നും
നിനക്കുണരാന്‍ മാത്രമായി
തങ്കമേ....... എന്‍ മോഹമേ......
പാടൂ നീ നിന്‍ പ്രണയഗാനം....(എത്ര.....)
പൂമുഖപ്പടിയില്‍ കാറ്റുതലോടിയ
കുങ്കുമപ്പൂവൊന്നടര്‍ന്നു വീഴ്കേ(2)
ഓടിയെടുക്കാന്‍ മറന്നുപോയ് നിന്നു ഞാന്‍
നിന്‍ സ്പര്‍ശമേറ്റൊരു പൂവായ്
നിന്‍ തല്‍പ്പത്തിലേയ്ക്കടര്‍ന്നു വീണു....(എത്ര.....)
ഇന്നലെ രാവില്‍ നിന്നെയുണര്‍ത്തി
ഞാനൊരുക്കിയ കണി നിനക്കു നേദിക്കേ(2)
കൊഞ്ചലുമായി വന്നു നീ അരികില്‍ നിന്നു
മറ്റൊരു കണിയായ് ഞാന്‍
നിന്‍ മന്ദഹാസത്തിലലിഞ്ഞു ചേര്‍ന്നു..(എത്ര....)

Tuesday, June 7, 2011

നീയെന്നും എന്‍റേതല്ലേ....




Female)എത്ര ജന്മങ്ങളായി കാത്തിരുന്നു
നീ പോലുമറിയാതെ നോറ്റിരുന്നു
കാതോരം പാടാം നീലാംബരി
കരളോരം ചേരാം മൃദു നൊമ്പരം
അരികത്തായ് നിന്നിട്ടും അറിഞ്ഞില്ല നീ
എന്‍ പ്രണയാര്‍ദ്രമാം ഹൃദയഗാനം....(എത്ര...)
(Female)നീയിട്ട പ്രേമാര്‍ദ്ര രാഗങ്ങളൊക്കെയും
മറ്റൊരു ഗാനത്തിനെന്നറിഞ്ഞില്ലല്ലോ...(2)
തംബുരു പാടുവാന്‍ തന്നപ്പഴൊക്കെയും
നിനക്കെന്നിലലിയാനെന്നോര്‍ത്തുപോയ് ഞാന്‍....
(Male)നീയെന്‍ രാജഹംസമല്ലേ...
നീയെന്‍റെ ജീവന്‍റെ ജീവനല്ലേ....(എത്ര..........Female))
(Male)ഞാന്‍ തന്ന പ്രണയാര്‍ദ്ര പുഷ്പങ്ങളേല്‍ക്കാതെ
ദൂരെ ദൂരെ മറഞ്ഞോ മണിമുകിലുകള്‍....(2)
എത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
നീയതു കാണാതെ എങ്ങോ പോയ് മറഞ്ഞോ...
(Female)നീയെന്‍റെ രാഗ ദേവനല്ലേ...
നീയെന്‍റെ ജന്മത്തിന്‍ അര്‍ത്ഥമല്ലേ.......(എത്ര........Male & Female))