Sunday, May 22, 2011

കുഞ്ഞിനോട്...


താമരപ്പൂവില്‍ നിന്നുമേതോ
താരാട്ടുപാട്ടിന്നുയിര്‍ കൊണ്ടു
കാതരമായിന്നു പാടിയുറക്കാ-
മെന്‍ ആരോമല്‍ പൂങ്കുരുന്നേയുറങ്ങ്.
പാടിപ്പതിഞ്ഞൊരു രാഗങ്ങളേറെ
യുണ്ടാവോളമതു ഞാന്‍ പാടിത്തരാം
കുഞ്ഞേയുറങ്ങെന്‍ ചെന്താമരക്കണ്ണേ
നീയതു കേട്ടുറങ്ങുറങ്ങ്. (താമര...)

എത്ര നാളമ്മ കാത്തിരുന്നൂ
നിനക്കന്നമൂട്ടാനീ കൈവിരലാല്‍
നിന്നേ തലോടാനും ചാരത്തു ചേര്‍കാനും
എത്ര ജന്‍മങ്ങളായി ഓര്‍ത്തിരിപ്പൂ.. ( താമര)

എന്നു വളരും നീ എന്‍ മകനേ
എന്‍ ചാരത്തണഞ്ഞൊരു പാട്ടു മൂളാന്‍
വര്‍ഷങ്ങള്‍ തപം ചെയ്തു
കാത്തിരുന്നീടാം ഞാന്‍
ഒരു നാള്‍ നീയമ്മയ്ക്കൊപ്പമെത്താന്‍... ( താമര..)

5 comments:

  1. ഒരമ്മയുടെ സ്നേഹം മുഴുവൻ വരികളിൽ പ്രകടമാണ്.. കവിതയെന്നതിനെക്കാളേറെ ഒരു ഗാനത്തിന്റെ വരികൾ പോലെ താളത്തിൽ വായിക്കാനാവുന്നുണ്ട്..

    ചെന്താമരക്കണ്ണാ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നതെന്തെന്ന് മനസ്സിലായില്ലാട്ടോ...താമരക്കണ്ണൻ പോരായിരുന്നോ എന്നാ എനിക്ക് തോന്നുന്നത്

    ReplyDelete
  2. "വര്‍ഷങ്ങള്‍ തപം ചെയ്തു
    കാത്തിരുന്നീടാം ഞാന്‍
    ഒരു നാള്‍ നീയമ്മയ്ക്കൊപ്പമെത്താന്‍..."

    ആശംസകള്‍!

    ReplyDelete
  3. ഈ താരാട്ട് പാട്ടും തലോടലുമല്ലേ ഇന്നത്തെ തലമുറകള്‍ മറക്കുന്നത് .....
    നന്നായിട്ടുണ്ട്..ആശംസകള്‍... :))

    ReplyDelete
  4. ഓമനത്തിങ്കള്‍ക്കിടാവോ.....

    ReplyDelete