എത്ര രാഗങ്ങള്‍ പാടി ഞാനിന്നും
നിനക്കുറങ്ങാന്‍ മാത്രമായി
എത്രയുമ്മകള്‍ നല്‍കി ഞാനിന്നും
നിനക്കുണരാന്‍ മാത്രമായി
തങ്കമേ....... എന്‍ മോഹമേ......
പാടൂ നീ നിന്‍ പ്രണയഗാനം....(എത്ര.....)
പൂമുഖപ്പടിയില്‍ കാറ്റുതലോടിയ
കുങ്കുമപ്പൂവൊന്നടര്‍ന്നു വീഴ്കേ(2)
ഓടിയെടുക്കാന്‍ മറന്നുപോയ് നിന്നു ഞാന്‍
നിന്‍ സ്പര്‍ശമേറ്റൊരു പൂവായ്
നിന്‍ തല്‍പ്പത്തിലേയ്ക്കടര്‍ന്നു വീണു....(എത്ര.....)
ഇന്നലെ രാവില്‍ നിന്നെയുണര്‍ത്തി
ഞാനൊരുക്കിയ കണി നിനക്കു നേദിക്കേ(2)
കൊഞ്ചലുമായി വന്നു നീ അരികില്‍ നിന്നു
മറ്റൊരു കണിയായ് ഞാന്‍
നിന്‍ മന്ദഹാസത്തിലലിഞ്ഞു ചേര്‍ന്നു..(എത്ര....)